ബദിയടുക്ക:[www.malabarflash.com] ആറു വയസ്സുകാരിയെ കടയില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ സ്വര്‍ണ്ണാഭരണ പണിശാല നടത്തുന്ന പെര്‍ള സ്വദേശി അറസ്റ്റില്‍.
എണ്‍മകജെ പഞ്ചായത്തിലെ ബി.ജെ.പി -സംഘപരിവാര്‍ നേതാവും പെര്‍ള അയോധ്യ കോംപ്ലക്‌സിലെ ജ്വല്ലറി ഉടമയുമായ ചിദാനന്ദ ആചാര്യ (48)യാണ് അറസ്റ്റിലായത്. കടയിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് ചിദാനന്ദയെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.
13ന് ഉച്ചക്കാണ് സംഭവം നടന്നത്. സ്‌കൂള്‍ അവധിയായതിനാല്‍ പെര്‍ള ടൗണില്‍ മറ്റൊരു സ്ഥാപനം നടത്തുന്ന മാതാപിതാക്കള്‍ക്കൊപ്പം എത്തിയതാണ് കുട്ടി. സ്ഥാപനത്തിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment