Latest News

ആന്ധ്രയില്‍ കനത്ത മഴ: കേരളത്തിലേയ്ക്കുള്ള ട്രയിന്‍ വഴി തിരിച്ചു വിട്ടു


വിജയവാഡ: [www.malabarflash.com] ആന്ധ്രയിലെ വിജയവാഡയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം മൂലം കേരളത്തിലേയ്ക്കുള്ള ശബരി എക്സ്പ്രസ് ഗുണ്ടൂർ വഴി തിരിച്ചുവിട്ടു. മഴ കൂടുതൽ ട്രെയിൻ സർവ്വീസുകളെ ബാധിച്ചേക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. പലയിടത്തും റെയിൽവേ ട്രാക്കുകൾ വെള്ളത്തിനടിയിലായി. ഗുരസാല ഗേറ്റിന് സമീപം 500 മീറ്ററോളം റെയിൽ പാളം ഒലിച്ചുപോയി. പല ട്രയിനുകളും പാതിവഴിയിൽ ഗതാഗതം നിർത്തുകയോ വഴിതിരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്. ആന്ധ്രാ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. വിജയവാഡ, ഗുണ്ടൂർ, കുർനൂൽ, കാക്കിനട എന്നീ പ്രദേശങ്ങളിലെല്ലാം കനത്ത മഴയെ തുടർന്ന് ജനജീവിതം ദുഷ്കരമായിരിക്കുകയാണ്.

Keywords: Heavy Rain, Andra Pradesh, National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.