ഛണ്ഡീഗഡ്:[www.malabarflash.com] ഉറി ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച പിതാവിന് പെണ്‍മക്കള്‍ യാത്രയയപ്പ് നല്‍കിയത് ധീരമായി. ഒരു തുള്ളി കണ്ണിനീര്‍ പോലും പൊഴിക്കാതെ സല്യൂട്ട് നല്‍കിയാണ് ധീരനായ പിതാവിന് പിഞ്ചു പെണ്‍മക്കള്‍ യാത്രാമൊഴി നല്‍കിയത്.
ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ പഞ്ചാബ് സ്വദേശി ഹവില്‍ദാര്‍ മദന്‍ ലാലിന്റെ ശവസംസ്‌കാര ചടങ്ങിലാണ് വികാരനിര്‍ഭര രംഗങ്ങള്‍ അരങ്ങേറിയത്.
പഞ്ചാബില്‍ മദന്‍ ലാലിന്റെ സ്വദേശമായ ഘരോട്ടയില്‍ ബുധനാഴ്ചയാണ് സംസ്‌കാര ചടങ്ങ് നടന്നത്. ബന്ധുക്കളടക്കം മുതിര്‍ന്നവര്‍ കണ്ണീരൊഴുക്കി മദന്‍ ലാലിന് യാത്രാമൊഴി ചൊല്ലിയപ്പോഴാണ് ആറും രണ്ടും വയസുള്ള പെണ്‍മക്കള്‍ അദ്ദേഹത്തിന് സല്യൂട്ട് നല്‍കിയത്. ഭുവനാ ദേവിയാണ് മദന്‍ ലാലിന്റെ ഭാര്യ.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment