Latest News

ഉറി ആക്രമണം: മാതൃഭൂമി ന്യൂസ് അവതാരകന്‍ വേണു ബാലകൃഷ്ണന് ഹിന്ദുത്വവാദികളുടെ ഭീഷണി; പാക് പതാക എന്ന പേരില്‍ അരിശക്കാര്‍ കത്തിച്ചത് ലീഗ് കൊടി


തിരുവനന്തപുരം: [www.malabarflash.com] ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നയതന്ത്ര വിദഗ്ധനോട് ഉറി ആക്രമണത്തെ കുറിച്ചുള്ള സംശയം ഉന്നയിച്ച മാതൃഭൂമി ന്യൂസ് അവതാരകന്‍ വേണു ബാലകൃഷ്ണന് ഹിന്ദുത്വവാദികളുടെ ഭീഷണി. അഭിമുഖത്തിനിടെ ഉറി ആക്രമണം ഇന്ത്യ തന്നെ ആസൂത്രണം ചെയ്തതാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടല്ലോ എന്ന ചോദ്യമാണ് ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് വേണു പറഞ്ഞുവെന്ന തരത്തില്‍ ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്നത്. വേണുവും മാതൃഭൂമി ന്യൂസും മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടമാളുകള്‍ തിരുവനന്തപുരത്തെ വഞ്ചിയൂരിലുള്ള മാതൃഭൂമി ഓഫീസിന് മുന്നില്‍ വേണുവിന്റെ കോലം കത്തിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച്ച മാതൃഭൂമി ന്യൂസിലെ പ്രൈം ടൈമില്‍ ഉറി തീവ്രവാദി ആക്രമണമായിരുന്നു ചര്‍ച്ച ചെയ്തത്. ചര്‍ച്ചയില്‍ അതിഥിയായി എത്തിയ നയതന്ത്ര വിദഗ്ധന് എംകെ ഭദ്രകുമാറിനോട് ആക്രമണം ഇന്ത്യ തന്നെ ആസൂത്രണം ചെയ്തതാണെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ, അതിന്റെ വസ്തുതയെന്ത്? എന്ന ചോദ്യം വേണു ഉന്നയിച്ചു. അത്തരം പ്രചരണങ്ങളില്‍ കഴമ്പില്ല എന്ന് ഭദ്രകുമാര്‍ ഉത്തരം പറയുകയും ചെയ്തു. എന്നാല്‍ ഇതിനെ ഉറി ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് വേണു പറഞ്ഞുവെന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം വഞ്ചിയൂരിലെ മാതൃഭൂമി ഓഫീസിന് മുന്നില്‍ സംഘടിച്ചെത്തിയ ഒരുകൂട്ടമാളുകള്‍ വേണുവിന്റെ കോലം കത്തിച്ചു. പാകിസ്താന്റെ പതാക പോലും തിരിച്ചറിയാനാവാത്ത ഇവര്‍ പാക് പതാക എന്ന പേരില്‍ മുസ്ലിം ലീഗിന്റെ കൊടി പുതപ്പിച്ച കോലമാണ് കത്തിച്ചത്. (വെള്ളയും പച്ചയും ചേര്‍ന്ന പാക് പതാകയില്‍ ചന്ദ്രക്കലയും നക്ഷത്രവും വലതു ഭാഗത്തേക്ക് തിരിഞ്ഞ രീതിയിലാണ്. പച്ച നിറത്തിലുള്ള കൊടിയില്‍ ചന്ദ്രക്കലയും നക്ഷത്രവും ഇടത്തോട്ടുള്ളത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പതാകയാണ്).

പ്രധാനമന്ത്രി നരേന്ദ്ര മോദി ജി എന്ന പേരിലുള്ള പേജിലാണ് ഇതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.