ഡെല്‍ഹി: [www.malabarflash.com] ഒരിക്കൽ അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ ആ അക്കൗണ്ടിൽനിന്നുള്ള വിവരങ്ങളും വിശദാംശങ്ങളും തിരിച്ചെടുക്കാനാവില്ലെന്നു വാട്‌സ് ആപ്പ്. ഡെല്‍ഹി ഹൈക്കോടയിൽ ഒരു കേസിലാണ് വാട്‌സ്ആപ്പ് ഇക്കാര്യം ബോധിപ്പിച്ചത്. എന്നാൽ വാട്‌സ്ആപ്പ് നുണ പറയുകയാണെന്നും അക്കൗണ്ട് ഡിലീറ്റ് ചെയ്താലും യഥാർഥ വിവരങ്ങൾ ഏറെക്കാലം കഴിഞ്ഞാലും വീണ്ടെടുക്കാൻ കഴിയുമെന്നു കേസിൽ എതിർവിഭാഗം വാദിച്ചു.
വാട്‌സ്ആപ്പിന്റെ പുതിയ നയത്തിനെതിരായ കേസിലാണ് ഈ വാദം നടന്നത്. വാട്‌സ്ആപ്പിലെ ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കിനു നൽകുന്നതു ഉപയോക്താക്കളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹർജി. യൂസർ അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ ആ അക്കൗണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും നഷ്ടമാകുമെന്നും അതു മറ്റാർക്കും കൈമാറ്റം ചെയ്യാനാവില്ലെന്നും വാട്‌സ്ആപ്പിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. സിദ്ധാർഥ് ലുത്ര പറഞ്ഞു.പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെയും ഉപയോക്താക്കളെ സേവിക്കുന്നതിന്റെ ഭാഗമായി വിവരങ്ങൾ ഏറെക്കാലം സൂക്ഷിച്ചുവയ്ക്കുമെന്നു നേരത്തേ വാട്‌സ്ആപ്പ് പറഞ്ഞിട്ടുണ്ടെന്നും ഇപ്പോഴത്തെ വാദം വൈരുദ്ധ്യം നിറഞ്ഞതാണെന്നും പരാതിക്കാരനായ കർമണ്യ സിംഗ് സറീനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക പ്രതിഭ എം സിംഗ് പറഞ്ഞു.
ഫേസ്ബുക്കിന് പരസ്യങ്ങൾ വാട്‌സ്ആപ്പിൽ നൽകാനാണ് പുതിയ നയത്തിന്റെ ഭാഗമായി അക്കൗണ്ട് ഉടമകളുടെ സ്വകാര്യ വിവരങ്ങൾ അടക്കം കൈമാറാൻ വാട്‌സ്ആപ്പ് തീരുമാനിച്ചത്. ഇത്തരത്തിൽ വിവരങ്ങൾ ഫേസ്ബുക്കിനു നൽകണോ എന്നു തീരുമാനിക്കാൻ ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് അവസരം നൽകിയിട്ടുണ്ട്. ഈ മാസം ഇരുപത്തഞ്ചിന് ഇത് അവസാനിക്കും.
Keywords: Whatsapp, Delhi High Court, National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment