കോയമ്പത്തൂര്‍:[www.malabarflash.com] കോയമ്പത്തൂരിലെ ഹിന്ദു മുന്നണി ജില്ലാ നേതാവ് ശശികുമാര്‍ (45) വെട്ടേറ്റു മരിച്ചു. വ്യാഴാഴ്ആ രാത്രി 12 മണിയോടെ നഗരത്തിലെ ഗൗണ്ടര്‍ മില്ലിനു സമീപത്തുവച്ചാണ് അജ്ഞാത സംഘം വെട്ടി പരുക്കേല്‍പ്പിച്ചത്. തുടര്‍ന്ന് കെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ഹിന്ദുമുന്നണിയുടെ പിആര്‍ഒ ആണ് ശശികുമാര്‍.
ശശികുമാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോയമ്പത്തൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ച ബന്ദില്‍ ചിലയിടങ്ങളില്‍ കല്ലേറുണ്ടായി. കടങ്ങളും സ്ഥാപനങ്ങളും അടച്ചു. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

പാലക്കാട്ടു നിന്ന് തമിഴ്‌നാട്ടിലേയ്ക്കുളള ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു.
ശക്തമായ സുരക്ഷാ സംവിധാനമാണ് കോയമ്പത്തൂര്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അര്‍ധസൈനിക വിഭാഗത്തെയടക്കം ഇറക്കി കനത്ത സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ നീക്കം.
ശക്തമായ സുരക്ഷാ സംവിധാനമാണ് കോയമ്പത്തൂര്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അര്‍ധസൈനിക വിഭാഗത്തെയടക്കം ഇറക്കി കനത്ത സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ നീക്കം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment