Latest News

ഇന്ത്യയില്‍ ആപ്പിളിനെ പിന്തള്ളി ഓപ്പോ...


[www.malabarflash.com] ഇന്ത്യയില്‍ മുന്നോട്ടു കുതിക്കുന്ന മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റ് വിപണി മൂല്യത്തില്‍ ഓപ്പോയ്ക്ക് നേട്ടം. ആഗസ്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിറ്റ മൊബൈല്‍ ഫോണ്‍ വിപണിയില്‍ അന്താരാഷ്ട്ര ഫോണ്‍ കമ്പനിയായ ആപ്പിളിനെയാണ് ഓപ്പോ പിന്നിലാക്കിയത്.

ഇന്ത്യന്‍ വിപണി മൂല്യത്തില്‍ ആപ്പിളിന് ആഗസ്തില്‍ 6.3 ശതമാനം മാത്രമാണ് ഉള്ളത്. ഓപ്പോയ്ക്കാകട്ടെ എട്ടു ശതമാനവും. അന്താരാഷ്ട്ര മാര്‍ക്കറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയ ജി.എഫ്.കെയുടെ റിപ്പോര്‍ട്ടിലാണ് വിപണി മൂല്യത്തില്‍ ആപ്പിളിനെ ഓപ്പോ പിന്നിലാക്കിയിരിക്കുന്നത്. ജി.എഫ്.കെയുടെ റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സിന്റെ ലൈഫ് മൊബൈലിന് 5.4 ശതമാനമാണ് വിപണി മൂല്യം.

Keywords: Oppo Mobile, Business News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.