കുറ്റ്യാടി: [www.malabarflash.com] യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പാക് അനുകൂല പോസ്റ്റ് ഇട്ടതായി പരാതി. വേളം പെരുവയല്‍ സ്വദേശി കുനിയില്‍ മനാഫിന്റെ ഫേസ്ബുക്കിലാണ് പാകിസ്താന്‍ അനുകൂല പോസ്റ്റ് പ്രചരിച്ചത്. പോസ്റ്റിനു പിന്നിലുള്ളയാളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മനാഫ് കുറ്റ്യാടി പോലിസില്‍ പരാതി നല്‍കി.
ഈ അടുത്തകാലത്ത് വിദേശത്തു നിന്നുവന്ന യുവാവ് കുറച്ചുകാലമായി ഉപയോഗിക്കാത്ത സിമ്മിലാണ് പോസ്റ്റ് ഇട്ടത്. ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മിരില്‍ നടത്തിയ ആക്രമണത്തിന് സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റിനിടയിലാണ് പാകിസ്താനെ അനുകൂലിച്ചും പാക് സൈന്യത്തിന്റെ ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തുമെന്നും, സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിശദമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും കുറ്റ്യാടി എസ്.ഐ സായൂജ് കുമാര്‍ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment