Latest News

ജയലളിത മരിച്ചെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കേസ്

ചെന്നൈ:[www.malabarflash.com] തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്‌ഥിതിയെ കുറിച്ച് അഭ്യൂഹം പരത്തിയെന്നാരോപിച്ച് യുവതിക്കെതിരെ കേസ്. തമിഴച്ചി എന്ന ഫേസ്ബുക്ക് ഉപഭോക്‌താവിനെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

രണ്ടു ദിവസം മുമ്പ് ജയലളിത മരിച്ചെന്നും ജയലളിതയുടെ മരണത്തിൽ ആർഎസ്എസിനു പങ്കുണ്ടെന്നും തമിഴച്ചി ഫേസ്ബുക്കിൽ കുറിച്ചു. അഭ്യൂഹങ്ങൾ ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ആരോഗ്യസ്‌ഥിതിയെ സംബന്ധിച്ച സത്യസന്ധമായ റിപ്പോർട്ടുകൾ പുറത്തുവിടണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് എഐഡിഎംകെ പരാതി നൽകിയതും പോലീസ് കേസ് രജിസ്റ്റർ ചെയ്തതും.

കടുത്ത പനിയെ തുടർന്ന് ഒമ്പത് ദിവസമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ജയലളിത. മുഖ്യമന്ത്രിയുടെ ആരോഗ്യസ്‌ഥിതി അതീവ ഗുരുതരമാണെന്നും അടിയന്തര ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകുമെന്നും നവമാധ്യമങ്ങളിലടക്കം നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു.

എന്നാൽ, ജയലളിത ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നാണ് വ്യാഴാഴ്ച ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അപ്പോളോ അധികൃതർ അറിയിച്ചത്.


Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.