Latest News

കലയുടെ നവ മുകുളങ്ങൾ വിടർന്നു ; നവ്യാനുഭവമായിബഡ്സ് സ്കൂൾ ഓണവിരുന്ന്

പെരിയ:[www.malabarflash.com] എൻഡോസൾഫാൻ ദുരിത ബാധിതരായ നൂറ്റിപതിനഞ്ച് കുട്ടികൾ പഠിക്കുന്ന പെരിയ മഹാത്മ ബഡ്സ് സ്കൂളിൽ തിരുവക്കോളി തിരൂർ ഫ്രണ്ട്സ് യുവജന സമിതി ഒരുക്കിയ ഓണ വിരുന്ന് ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ കൊണ്ട് നവ്യാനുഭവമായി.

കാഴ്ചകൾ അന്യമായ ആനന്ദിന്റെ ഭാവ ഗീതം സദസ്സിൽ കണ്ണീർ വീഴ്ത്തി. കൂട്ടുകാർ താങ്ങിപ്പിടിച്ച് സ്റ്റേജിലെത്തിച്ച വിജിഷയും വിജിത്തും വൈകല്യങ്ങൾ മറന്ന് പാടി.മുഹസിറിന്റെ മിമിക്രിയുമുണ്ടായിരുന്നു. 

പെരിയ പി.എച്ച്.സി.യിൽ ശുചീകരണ തൊഴിലാളികളായി നിയമനം ലഭിച്ച പൂർവ വിദ്യാർഥികളായ ഷഫീഖ് റഹ്മാൻ, പ്രശാന്ത് എന്നിവരും ബഡ്സ് കുട നിർമ്മാണ യൂനിറ്റിലെ തൊഴിലാളികളായ ആനന്ദ്, വൈശാഖ്, കൃഷേന്ദു എന്നിവരും വിവിധ പരിപാടികളിൽ പങ്കെടുത്തു.
പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ്.നായർ ഉദ്ഘാടനം ചെയ്തു. യുവജന സമിതി വൈസ് പ്രസിഡണ്ട് കെ.വി.സൈജു അധ്യക്ഷത വഹിച്ചു.ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  കെ.എ.മുഹമ്മദാലി മുഖ്യാതിഥികളായി. പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.വേലായുധൻ, ഇന്ദിര ,ബിന്ദു, ഗ്രാമ പഞ്ചായത്ത് സെക്രട്ടരി ദാമോദരൻ, വാർഡ് മെമ്പർ കുമാരൻ, വിജയൻ നല്ലത്ത്, സ്കൂൾ പ്രിൻസിപ്പാൾ ദീപ പേരൂർ എന്നിവർ പ്രസംഗിച്ചു. 

രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് പൂക്കളമിട്ടു. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.