കാസര്‍കോട്:[www.malabarflash.com] ഉന്നതമായ നേതൃത്വത്തിലൂടെ പുതിയ ദിശാബോധം പകര്‍ന്ന് നല്‍കിയ തലമുറകളുടെ വഴികാട്ടിയും രാഷ്ട്രീയത്തിലെ അപൂര്‍വ്വ പ്രതിഭയുമായിമായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവുമായ സി.എച്ച് മുഹമ്മദ് കോയയെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള.
സ്വന്തം സമുദായത്തിന്റെ ഉന്നമനങ്ങള്‍ക്കും അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും ഇതര ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും അളവറ്റമൂല്യം കല്‍പ്പിച്ച നീതിമാനായ ഭരണാധികാരിയുമായിരുന്നു സി.എച്ച്. തേടിയെത്തിയ സ്ഥാനമാനങ്ങള്‍ വഹിച്ചപ്പോഴൊക്കെ എല്ലാ വിഭാഗം ജനവിഭാഗങ്ങളുടെയും വികാരങ്ങള്‍ ഉള്‍ക്കൊണ്ട് ജനനന്മ ലാക്കാക്കിയുള്ള നിലപാടുകളും നടപടികളുമാണ് അദ്ദേഹം സ്വീകരിച്ചതെന്നും ചെര്‍ക്കളം കൂട്ടിച്ചേര്‍ത്തു.
അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിം ജീവിക്കേണ്ടതും ഇടപെടേണ്ടതുമായ രീതി മാഹാനായ സി.എച്ച് മുഹമ്മദ് കോയ ജീവിച്ച് കാണിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു.
സി.എച്ച് ഓര്‍മദിനത്തില്‍ കാസര്‍കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഭീകരവാദത്തിനും വര്‍ഗീയ വര്‍ഗ ഫാസിസത്തിനുമെതിരെയുള്ള സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം സമുദായത്തിന്റെ ഉന്നമനങ്ങള്‍ക്കും അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും ഇതര ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും അളവറ്റമൂല്യം കല്‍പ്പിച്ച നീതിമാനായ ഭരണാധികാരിയുമായിരുന്നു സി.എച്ച്. തേടിയെത്തിയ സ്ഥാനമാനങ്ങള്‍ വഹിച്ചപ്പോഴൊക്കെ എല്ലാ വിഭാഗം ജനവിഭാഗങ്ങളുടെയും വികാരങ്ങള്‍ ഉള്‍ക്കൊണ്ട് ജനനന്മ ലാക്കാക്കിയുള്ള നിലപാടുകളും നടപടികളുമാണ് അദ്ദേഹം സ്വീകരിച്ചതെന്നും ചെര്‍ക്കളം കൂട്ടിച്ചേര്‍ത്തു.
അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിം ജീവിക്കേണ്ടതും ഇടപെടേണ്ടതുമായ രീതി മാഹാനായ സി.എച്ച് മുഹമ്മദ് കോയ ജീവിച്ച് കാണിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment