Latest News

തളിപ്പറമ്പില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം

കണ്ണൂര്‍:[www.malabarflash.com] തളിപ്പറമ്പ് നാടുകാണിയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം. തളിപ്പറമ്പ് ആലക്കോട് റോഡിലെ ചെട്ടിയാര്‍കുന്നേല്‍ പ്ലൈവുഡ് ഫാക്ടിയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപായമില്ല.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ലക്ഷകണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.