കൊച്ചി:[www.malabarflash.com] ജിഷയെ കൊലപ്പെടുത്തിയത് അമീറുല്‍ ഇസ് ലാമല്ലെന്ന് സഹോദരന്‍ ബദറുല്‍ ഇസ് ലാം. അമീറിന്റെ സുഹൃത്തായ അനാറുല്‍ ഇസ് ലാമാണ് കൊലപാതകം നടത്തിയത്. കൃത്യം ചെയ്യുമ്പോള്‍ അമീര്‍ ഒപ്പമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ സഹോദരന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബദര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ജയിലില്‍വെച്ച് കണ്ടപ്പോഴും ഈ കാര്യം അമീര്‍ പറഞ്ഞിരുന്നു. അമീറിന് ജിഷയുമായി മുന്‍പരിചയമില്ല. അനാറിന് ജിഷയുടെ കുടുംബത്തോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നു. അനാര്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും ബദര്‍ പറഞ്ഞു.
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് അമീറിന്റെ സഹോദരന്‍ ബദറുല്‍ ഇസ് ലാമിനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. അമീറിന്റെ സ്വഭാവ വൈകൃതങ്ങളെ കുറിച്ചറിയാനാണ് ബദറിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ അന്വേഷണ സംഘം പിന്നീട് വിട്ടയക്കുകയായിരുന്നു. പൊരുമ്പാവൂരിലെ സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ് ബദറുല്‍ ഇസ് ലാം.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment