കാഞ്ഞങ്ങാട്:[www.malabarflash.com] കല്ല്യാണിയുടെ വര്‍ഷങ്ങള്‍ നിണ്ട പരാതിക്ക് പരിഹാരമായി. അന്തിയുറങ്ങാന്‍ അഞ്ച് സെന്റ് ഭൂമിയുടെ പട്ടയം ജില്ലാ കളക്ടര്‍ കല്ല്യാണിയ്ക്ക് കൈമാറി. കാഞ്ഞങ്ങാട് ബല്ല വില്ലേജിലെ അത്തിക്കോത്ത് പുറമ്പോക്ക് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്ന കല്ല്യാണിക്കാണ് ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു പട്ടയം അനുവദിച്ച് നല്‍കിയത്.
ബുദ്ധിമാന്ദ്യമുളള രണ്ടു മക്കളുമായി വാര്‍ധക്യ സഹജമായ അവശതകളും പേറി തല ചായ്ക്കാനൊരിടത്തിനായി കല്ല്യാണി വിവിധ ഓഫീസുകളില്‍ കയറിയിറങ്ങുകയായിരുന്നു. കല്ല്യാണിയുടെ അവസ്ഥ അറിഞ്ഞ ജില്ലകളക്ടര്‍ അവര്‍ നിലവില്‍ കുടില്‍കെട്ടി താമസിക്കുന്ന റവന്യൂ ഭൂമി പതിച്ചു നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
കല്ല്യാണിയുടെ മകള്‍ പ്രമീളയുടെ പേരിലാണ് അഞ്ച് സെന്റ് ഭൂമിയുടെ പട്ടയം നല്‍കിയത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ പ്രമീള ബുദ്ധിമാന്ദ്യം മൂലം ചികിത്സയിലാണ്. ജില്ലാകളക്ടറില്‍ നിന്ന് കല്ല്യാണിയും കുടുംബവും പട്ടയം ഏറ്റു വാങ്ങി. പട്ടയത്തോടൊപ്പം കളക്ടറേറ്റിലെ ഡ്രോപ്‌സ് വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടെ ഓണക്കിറ്റും ഓണക്കോടിയും ജില്ലാ കളക്ടര്‍ കല്ല്യാണിക്ക് കൈമാറി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment