Latest News

മെഗാ ഒപ്പനയും തിരുവാതിര കളിയുമായി ഉദുമ സ്കൂളിൽ ബക്രീദ്‌ - ഓണം ആഘോഷം

ഉദുമ:[www.malabarflash.com] മെഗാ ഒപ്പനയും തിരുവാതിര കളിയുമായി ഉദുമ ഗവണ്‍മെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടത്തിയ പെരുന്നാൾ _ ഓണം ആഘോഷം ശ്രദ്ധേയമായി. വെള്ളിയാഴ്ച രാവിലെ സ്കൂള്‍ ഗ്രൗണ്ടിൽ നടന്ന പരിപാടി സ്കൂളിന്റെ ചരിത്രത്തിലെ പുതിയൊരു അധൃായമായി. പൂക്കള മത്സരം, കസേര കളി, ഓണസദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു.

സ്കൂളിലെ അധൃാപികമാരായ എ.കെ പ്രമീള, ബീന പ്ലാങ്കു എന്നിവരാണ് ഒപ്പനയും തിരുവാതിരയും പരിശീലിപ്പിച്ചത്.
സ്കൂളിലെ മുൻ ചിത്രകലാ അധൃാപകനും കാർട്ടൂണിസ്റ്റുമായ കെ.എ ഗഫൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.വി അഷറഫ് അധൃക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.കെ വിജയ കുമാര്‍ സ്വാഗതം പറഞ്ഞു.

മുൻ ഹെഡ്മിസ്ട്രസ് കെ.വത്സല മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡന്റ് ചന്ദ്രന്‍ കൊക്കാൽ, എം.ബി അബ്ദുൽ കരീം, സത്താർ മുക്കുന്നോത്ത്, സ്റ്റാഫ് സെക്രട്ടറി കെ .സതൃൻ, സീനിയര്‍ അസിസ്റ്റന്റ് ജയന്തി പ്രസംഗിച്ചു


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.