Latest News

നവീകരിച്ച കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:[www.malabarflash.com] കാഞ്ഞങ്ങാട് നവീകരിച്ച മത്സ്യമാര്‍ക്കറ്റിനോട് ചേര്‍ന്ന് മാലിന്യസംസ്‌ക്കരണപ്ലാന്റ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ കെ ടി ജലീല്‍ പറഞ്ഞു.

കാഞ്ഞങ്ങാട് നവീകരിച്ച മത്സ്യ മാര്‍ക്കറ്റിന്റേയും നഗരസഭയുടെ ഓണം-ബക്രീദ് ആഘോഷങ്ങളുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനുള്ള കുതിപ്പില്‍ ആദ്യപരിഗണന ലഭിക്കേണ്ട ഇടങ്ങളാണ് മാര്‍ക്കറ്റുകളെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പ്രധാനം ശുചിത്വമാണ്. അത്തരം പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. തുറസ്സായസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിനുള്ള ഊര്‍ജിത യജ്ഞത്തിലാണ് തദ്ദേശഭരണസ്ഥാപനങ്ങള്‍. നവംബര്‍ ഒന്നിന് ഈ പ്രഖ്യാപനം നടത്തുന്നതിനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍.
മത്സ്യവും മാംസവും മാലിന്യം നിറഞ്ഞ പ്രദേശങ്ങളില്‍ വില്‍ക്കേണ്ട ഭക്ഷ്യവസ്തുവാണെന്ന ചിന്താഗതി സമൂഹത്തില്‍ നിന്നും മാറിവരേണ്ടതാണെന്ന് മന്ത്രി പറഞ്ഞു . ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. 
 മത്സ്യത്തൊഴിലാളികള്‍ക്കുള്ള യൂനിഫോം വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു നിര്‍വഹിച്ചു. എം രാജഗോപാലന്‍ എം എല്‍ എ നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയകക്ഷിനേതാക്കളായ അഡ്വ പിഅപ്പുക്കുട്ടന്‍,പി നാരായണന്‍,എ വി രാമകൃഷ്ണന്‍ മെട്രോ മുഹമ്മദ്ഹാജി, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.