കണ്ണൂര്‍:[www.malabarflash.com] കല്ല്യാണം മുടക്കിയെന്നാരോപിച്ച് വിവാഹ ബ്രോക്കറെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച കാലത്ത് 10.45ഓടെ പടപ്പയങ്ങാടാണ് സംഭവം.
തളിപ്പറമ്പ് സ്വദേശിയായ കല്യാണ ബ്രോക്കര്‍ നാസറിനാ(43)ണ് വെട്ടേറ്റത്. പടപ്പയങ്ങാട്ടെ മന്‍സൂറാണ് കത്തി കൊണ്ട് ദേഹത്ത് വെട്ടിയത്. ഇയാളെ കോഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും മന്‍സൂര്‍ രക്ഷപ്പെട്ടു. ഇയാള്‍ പാപ്പിനിശ്ശേരിയില്‍ മണല്‍വാരല്‍ തൊഴിലാളിയാണ്. മന്‍സൂറിന്റെ ഭാര്യവീടിന്റെ മുന്നിലുള്ള റോഡില്‍ വെച്ചാണ് നാസറിന് വെട്ടേറ്റത്.
വിവാഹ സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് മന്‍സൂര്‍ അക്രമം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment