Latest News

ഭൂമിയെ സംരക്ഷിക്കാന്‍ ഉദുമ സ്‌കൂളിലെ എന്‍ എസ് എസ് പ്രവര്‍ത്തകരുടെ സൗഹൃദവളയം

 ഉദുമ:[www.malabarflash.com] ആഗോളതാപനം രൂക്ഷമായ സാഹചര്യത്തില്‍ ഭൂമിയെ സംരക്ഷിക്കാന്‍ ഉദുമ സ്‌കൂളിലെ എന്‍ എസ് എസ് പ്രവര്‍ത്തകരുടെ ബോധവല്‍കരണ പ്രതീകാത്മക സൗഹൃദവളയം. ആഗോളതാപനത്തെ അടിസ്ഥാനമാക്കിയുള്ള സംവാദത്തെ തുടര്‍ന്നാണ് പൊതു സമൂഹത്തിനു പാരിസ്ഥിതിക അവബോധം ഉണ്ടാക്കാനായി പ്രവര്‍ത്തകര്‍
വളയം തീര്‍ത്തത്.

പരിസ്ഥിതി സൗഹര്‍ദാപരമായ പ്രവര്‍ത്തനങ്ങളില്‍ എന്‍ എസ് എസിനുള്ള ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കാനുതകുന്നതായിരുന്നു പ്രമേയത്തിലെ പുതുമ കൊണ്ട് ശ്രദ്ധേയമായിരുന്നു ഓസോണ്‍ ദിനാചരണവുമായി ബന്ധപ്പപ്പെട്ട് നടന്ന പരിപാടി.

ഓസോണിന്റെ പ്രാധാന്യത്തെക്കുറിച്ചും,അതു സംരക്ഷിക്കേണ്ടതിനെക്കുറിച്ചും ജിയോളജി അധ്യാപകനും മൊഗ്രാല്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പലുമായ ബാലകൃഷ്ണന്‍ കുട്ടികള്‍ക്കു ബോധവല്‍ക്കരണം നല്‍കി. പ്രിന്‍സിപ്പാള്‍ കെ വി അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഭിരാം സ്വാഗതവും രഞ്ചിത്ത് നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.