Latest News

സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ബദിയടുക്ക:[www.malabarflash.com] സി.പി.ഐ ബാഞ്ചത്തടുക്ക ബ്രാഞ്ച് സെക്രട്ടറി സീതാരാമയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബാഞ്ചത്തടുക്കയിലെ രവി തേജ (22), കൈലങ്കതയിലെ കെ. പ്രദീപ് രാജ് (22) എന്നിവരെയാണ് വിദ്യാനഗര്‍ സി.ഐ.യുടെ ചാര്‍ജ് വഹിക്കുന്ന ആദൂര്‍ സി.ഐ. സിബിതോമസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് ബാഞ്ചത്തടുക്കയില്‍ വെച്ചാണ് അറസ്റ്റ്. വധശ്രമത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. 

ഈ മാസം 5ന് വൈകിട്ട് 7.30ന് ബാഞ്ചത്തടുക്കയിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് സീതാരാമയെ അക്രമിച്ചത്. വയറിനും തലക്കും കൈക്കും വെട്ടേറ്റ സീതാരാമ മംഗലാപുരം ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ ചികിത്സയിലാണ്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.