ഉദുമ:[www.malabarflash.com] ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച ഓണം-ബക്രീദ് പരിപാടി ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികള്‍ അവരവരുടെ വീടുകളില്‍ നിന്നും തയ്യാറാക്കി കൊണ്ടു വന്ന പലഹാരങ്ങളുടെ വിപണന മേള പരിപാടിയെ വേറിട്ട അനുഭവമാക്കി
വിവിധതരം പായസങ്ങളും, ഉണ്ണിയപ്പം, അട, സീറ, നെയ്യപ്പം, പഴംപൊരി, ഉന്നക്കായ, അരിയുണ്ട, ഹല്‍വ, കൊരട്ടയപ്പം, ഗോളിബജ, കൊഴുക്കട്ട എന്നിവ മേളയില്‍ ശ്രദ്ധേയമായി.
കോട്ടക്കല്‍ വൈദ്യരത്‌നം പി.എസ് വാര്യര്‍ ആയുര്‍വ്വേദ കോളജ് അസി. പ്രൊഫസര്‍ ഡോ. പി.എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ തെക്കേക്കര അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കല്‍ സ്വാഗതം പറഞ്ഞു.
എന്‍.എസ്.എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. രതീഷ് കുമാര്‍, ഉദുമ കൃഷി ഓഫീസര്‍ ജ്യോതി കുമാരി, ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ചന്ദ്രന്‍ നാലാം വാതുക്കല്‍, ഫാത്തിമത്ത് നസീറ, രജിത അശോകന്‍, ശ്യാമള മലാംകുന്ന്, മുന്‍ മെമ്പര്‍ ബി. ബാലകൃഷ്ണന്‍, എന്‍.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ സി.പി .അഭിരാം, പ്രിന്‍സിപ്പല്‍ കെ.വി അഷ്‌റഫ്, മാധ്യമ പ്രവര്‍ത്തകരായ ശരീഫ് എരോല്‍, അബ്ദുള്ള കുഞ്ഞി ഉദുമ, വിജയരാജ് എന്നിവര്‍ സംസാരിച്ചു.

ഉദുമ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്ട്യൂട്ടിലെ കുട്ടികള്‍, പൊതുജനങ്ങള്‍ ഇവര്‍ക്കായി വിവിധ ഓണ മത്സരങ്ങളും നടന്നു .
മേള ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റണ്ട് കെ.എ മുഹമ്മദാലി ഇവര്‍ സന്ദര്‍ശിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment