Latest News

കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു

ദുബൈ:[www.malabarflash.com] കാസര്‍കോട് സ്വദേശി ദുബൈയില്‍ മരണപ്പെട്ടു. അണങ്കൂര്‍ പച്ചക്കാട്ടെ അഹ്മദ് പരേതയായ ആയിശ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാഫി (50)യാണ് മരിച്ചത്. ഹൃദയാഘാതംമൂലമാണ് മരണം സംഭവിച്ചത്.

ഉളിയത്തടുക്ക ജയ്മാത സ്‌കൂളിന് സമീപമാണ് കുടുംബസമേതം ഇപ്പോള്‍ താമസിക്കുന്നത്.

ഭാര്യ: മുംതാസ്. മക്കള്‍: സയാസ്, സയാബ, സഹദി. സഹോദരങ്ങള്‍: ലത്തീഫ്, ഷരീഫ് (ഇരുവരും ദുബൈ), ജമാല്‍, ഫാത്വിമ, സയ്യിദ് അലി, സുമയ്യ, ബുഷ്‌റ, അസ്മ.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.