Latest News

പനി ബാധിച്ച് ബസുടമ മരിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] വിനായക ബസുടമയും റിട്ട.വില്ലേജ് ഓഫീസറുമായ തോയമ്മലിലെ കെ ജനാര്‍ദ്ദനന്‍ (82) നിര്യാതനായി. കടുത്ത പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജനാര്‍ദ്ദനന്‍ കഴിഞ്ഞ ദിവസം കുഴഞ്ഞു വീണിരുന്നു. തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.

ഭാര്യ: കമല (റിട്ട. അധ്യാപിക ഹൊസ്ദുര്‍ഗ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മക്കള്‍: രത്‌ന, വീണ, ധനഞ്ജയന്‍ (എല്‍ ഐ സി ഏജന്റ്), അരവിന്ദന്‍(സെന്‍ട്രല്‍ എക്‌സൈസ് മംഗലാപുരം). മരുമക്കള്‍: ഭാസ്‌കരന്‍(മംഗലാപുരം), ചിത്രാഞ്ജനന്‍ (പുത്തൂര്‍), സുരേഖ, ദിവ്യ. സഹോദരങ്ങള്‍: നാഗേഷ് (റിട്ട. പി ഡബ്ല്യൂ ഡി), പത്മനാഭന്‍ (റിട്ട.കാനറ ബാങ്ക്), ആനന്ദ്, പരേതരായ പാണ്ഡുരംഗ, സദാശിവ, ചന്ദ്രശേഖരന്‍


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.