കാസര്‍കോട്:[www.malabarflash.com] മുസ്ലിം സമുദായത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്ന അനാചാരങ്ങള്‍ നിര്‍ത്തലാക്കാന്‍ ജില്ലാ കളക്ടറും, ജില്ലാ പോലീസും ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ട് നിവേദനം നല്‍കി.
ഇക്കഴിഞ്ഞ ദിവസം വിദ്യാനഗര്‍ കോപ്പ എന്ന സ്ഥലത്ത് മണവാളന്റെ കൂടെ വന്ന സ്‌നേഹിതന്മാരുടെ അമിതമായ റാഗിങ്ങിനിടെ വധുവിന്റെ മുത്തച്ഛന്‍
മരിക്കാനിടയായ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലയിലെ മുഴുവന്‍ സംയുക്ത ജമാഅത്ത് ഭാരാവാഹികളെയും അനുബന്ധ ജമാഅത്ത്കളുടെയും യോഗം വിളിച്ച് ചേര്‍ത്ത് ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍
കൈക്കൊള്ളണമെന്നും വരനെ ആനയിക്കുന്നതിന്റെ ഭാഗമായി ഗതാഗതം
തടസ്സമുണ്ടാക്കി ശബ്ദമലിനീകരണവും, ബൈക്ക് റൈസും നടത്തുന്നവര്‍ക്കെതിരെ കനത്ത സാമ്പത്തിക പിഴയും, വഴി തടസ്സപ്പെടുത്തുന്നതിന് എതിരെ കേസ് എടുക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ ഗോപി കുതിരക്കല്ല് അധ്യക്ഷത വഹിച്ചു. സൈഫുദ്ദീന്‍. കെ.
മാക്കോട് ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാന്‍ കൈത്തോട് സ്വാഗതം പറഞ്ഞു. ഉബൈദുല്ല കടവത്ത്, ഹമീദ് സി.എം., റിയാസ്. സി.എച്ച്, അബ്ദുറഹിമാന്‍ തെരുവത്ത്, കെ.പി. മഹ്മൂദ് ചെങ്കള ഇസ്മായില്‍ ചെമ്മനാട് എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment