Latest News

ഗര്‍ഭിണിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമം

കാസര്‍കോട്‌:[www.malabarflash.com] ഗര്‍ഭിണിയും നവവധുവുമായ യുവതിയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് നിരീക്ഷണത്തിലാക്കി.കാസര്‍കോട്‌, വിദ്യാനഗര്‍, ചാലയിലെ സി എം ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയും ഉത്തര്‍ പ്രദേശ്‌, സജീര്‍ഗഞ്ച്‌ സ്വദേശിനിയുമായ അഫ്രീന (22)യാണ്‌ അതീവ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ കഴിയുന്നത്‌. 

ബുധനാഴ്ച ഉച്ചയ്‌ക്കാണ്‌ സംഭവം. വിദ്യാനഗറിലെ ടൈലറിംഗ്‌ ഷോപ്പുടമയായ നഫീസിന്റെ ഭാര്യയാണ്‌ അഫ്രീന ഒന്‍പതു മാസം മുമ്പാണ്‌ ഇവരുടെ വിവാഹം കഴിഞ്ഞത്‌.ഇന്നലെ ഉച്ചയ്‌ക്ക്‌ ക്വാര്‍ട്ടേഴ്‌സില്‍ വച്ച്‌ അഫ്രീനയുടെ ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നുവെന്നു പോലീസ്‌ പറഞ്ഞു. 

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കാസര്‍കോട്‌ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ്‌ മംഗ്‌ളൂരുവിലേക്ക്‌ മാറ്റിയത്‌.

ഭാര്യയെ സംശയിക്കുന്ന സ്വഭാവക്കാരനാണ്‌ നഫീസെന്നു പോലീസ്‌ പറഞ്ഞു. ക്വാര്‍ട്ടേഴ്‌സില്‍ നിന്നു പുറത്തിറങ്ങിയാലും കടയില്‍ പോയി വരാന്‍ വൈകിയാലും ഇയാള്‍ ഭാര്യയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. 


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.