Latest News

വ്യാജപാസ്‌പോര്‍ട്ട്‌; ഗള്‍ഫില്‍ നിന്ന്‌എത്തിയ യുവാവും ട്രാവല്‍ ഏജന്‍സി ഉടമയും അറസ്റ്റില്‍

കാസര്‍കോട്‌:[www.malabarflash.com] വ്യാജപാസ്‌പോര്‍ട്ട്‌ കേസില്‍ രണ്ടുപേരെ ക്രൈംബ്രാഞ്ച്‌ അറസ്റ്റു ചെയ്‌തു. ബദിയഡുക്ക , ബണ്‍പത്തടുക്ക, ഷേണിയിലെ അഹമ്മദ്‌ ഇസാദ്‌(27), തളങ്കര സ്വദേശിയും കാസര്‍കോട്‌ നഗരത്തിലെ ട്രാവല്‍ ഏജന്റുമായ ബി.കെ.അബ്‌ദുല്‍ മുനീര്‍(47) എന്നിവരെയാണ്‌ ക്രൈംബ്രാഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ എ.സതീഷ്‌കുമാര്‍ അറസ്റ്റു ചെയ്‌തത്‌.

അഹമ്മദ്‌ ഇസാദിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാജനടക്കം രണ്ടു പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തു. ആറുവര്‍ഷമായി ഗള്‍ഫിലായിരുന്ന അഹമ്മദ്‌ ഇസാദ്‌ നാലുദിവസം മുമ്പാണ്‌ തിരിച്ചെത്തിയത്‌. ഇയാള്‍ക്കു ഒറിജിനല്‍ പാസ്‌പോര്‍ട്ട്‌ ഉണ്ടായിരുന്നു. എന്നാല്‍ സൗദി അറേബ്യയിലേയ്‌ക്കു പോകണമെങ്കില്‍ 21 വയസ്‌ പൂര്‍ത്തിയാകണമെന്നാണ്‌ വ്യവസ്ഥ. ഇതു മറികടക്കാനാണ്‌ അഹമ്മദ്‌ ഇസാദ്‌ ഒറിജിനല്‍ പാസ്‌പോര്‍ട്ട്‌ ഉണ്ടായിട്ടും വ്യാജ പാസ്‌പോര്‍ട്ട്‌ തരപ്പെടുത്തിയതെന്നു ക്രൈംബ്രാഞ്ച്‌ വൃത്തങ്ങള്‍ പറഞ്ഞു.

40000 രൂപ പ്രതിഫലം വാങ്ങി വ്യാജരേഖകള്‍ ഉപയോഗിച്ചാണ്‌ ബി.കെ.അബ്‌ദുല്‍ മുനീറിന്റെ ട്രാവല്‍ ഏജന്റ്‌സ്‌ സ്ഥാപനം മുഖേന വ്യാജ പാസ്‌പോര്‍ട്ട്‌ തരപ്പെടുത്തിയതെന്നും അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.
തൃക്കരിപ്പൂര്‍ സ്വദേശികളായ 17 പേര്‍ തീവ്രവാദ സംഘടനയില്‍ ചേരാനായി വ്യാജ പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ച്‌ വിദേശത്തേക്കു കടന്ന സംഭവത്തെ തുടര്‍ന്നാണ്‌ നാല്‍പ്പതോളം വ്യാജപാസ്‌പോര്‍ട്ട്‌ കേസുകള്‍ ക്രൈം ബ്രാഞ്ചിനു കൈമാറിയത്‌.

വ്യാജപാസ്‌പോര്‍ട്ട്‌ സമ്പാദിച്ചവരുടെ ഫോട്ടോകള്‍ പുറത്തുവിട്ട ക്രൈംബ്രാഞ്ച്‌ ഏതാനും പേരെ ഇതിനകം അറസ്റ്റു ചെയ്‌തു. മറ്റുള്ളവരെ കണ്ടെത്താനുള്ള നീക്കം തുടരുകയാണെന്നു കൂട്ടിച്ചേര്‍ത്തു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.