Latest News

സംസ്ഥാനത്തെ വിദ്യഭ്യാസ മേഖല അത്യാധുനികമാക്കും : മന്ത്രി രവീന്ദ്രനാഥ്

കാസര്‍കോട്:[www.malabarflash.com]അഞ്ച് വര്‍ഷത്തിനുളളില്‍ സംസ്ഥാനത്തെ വിദ്യഭ്യാസ മേഖല അത്യാധുനികമാക്കുമെന്നും ഒന്നാം ക്ലാസ് മുതല്‍ പി എച്ച് ഡി വരെയുളള വിദ്യാഭ്യാസ മേഖല അത്യാധുനികവല്‍ക്കരിക്കാനുളള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല കാസര്‍കോട് ചാല ക്യാമ്പസ്സില്‍ വനിതാഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖല പ്രശസ്തമാണെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റിയെടുക്കേണ്ടതുണ്ട്. മതനിരപേക്ഷതയുളള വിദ്യാഭ്യാസമാണ് പൊതുവിദ്യാഭ്യാസം. വരും തലമുറയ്ക്ക് ഇത് കൈമാറേണ്ടതുണ്ട്. സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളും മികവിന്റെ കേന്ദ്രങ്ങളായി മാറണം. ഇതിന്റെ ഭാഗമായി ലബോറട്ടറികളും വായനശാലകളും മാറേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താനായി 2000 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുളളത്. 

സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് അന്താരാഷ്ട്രതലത്തിലുളള ഒരു ജേര്‍ണല്‍ തയ്യാറാക്കാനുളള ശ്രമം നടക്കുകയാണ്. സര്‍വ്വകലാശാലകള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇത്. കൂടാതെ അഞ്ച് കോളേജുകള്‍ ഡിജിറ്റല്‍ ആകുകയാണ്. ഇതിനായി 30 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിവെച്ചിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ രാജ്യത്തെ ഏറ്റവും നല്ല കോളേജുകളായി ഇവ മാറും. 

അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സമസ്തമേഖലയിലും മാറ്റമുണ്ടാകും. ഇതിനായി 24 കോടി വകയിരുത്തിയിട്ടുണ്ട്. സാമ്പത്തിക സ്ഥിതി നോക്കി ചാല ക്യാമ്പസ്സില്‍ അടുത്ത വര്‍ഷം മുതല്‍ സ്വാശ്രയ കോഴ്‌സില്‍ നിന്നും എയ്ഡഡ് കോഴ്‌സുകളിലേക്ക് ഓരോന്നായി മാറ്റുമെന്നും ജില്ലയിലെ കോളേജുകളിലേക്ക് പുതിയ കോഴ്‌സുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. 

എന്‍ എ നെല്ലിക്കുന്ന് എം എല്‍എ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ എം അബ്ദുള്‍ഖാഗദര്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ മുംതാസ് അബൂബക്കര്‍, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വി പി പി മുസ്തഫ, എം സി രാജു, മുന്‍ എം എല്‍ എ സി എച്ച് കുഞ്ഞമ്പു, കെ ആര്‍ ജയചന്ദ്രന്‍, ടി അഖില്‍ രാജ് എന്നിവര്‍ സംസാരിച്ചു. പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ടി അശോകന്‍ സ്വാഗതവും ക്യാമ്പസ് ഡയറക്ടര്‍ ശ്രീലത കെ നായര്‍ നന്ദിയും പറഞ്ഞു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.