മഞ്ചേശ്വരം:[www.malabarflash.com] മര്‍ച്ചന്റ് യൂത്ത് വിംഗ് മഞ്ചേശ്വരം യുണിറ്റ് കമ്മിറ്റി രൂപീകരണ യോഗം ഹൊസങ്കടി വ്യാപാരി ഭവന്‍ ഹാളില്‍ വെച്ച് നടന്നു. വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എം.കെ. അബ്ബാസിന്റെ അധ്യക്ഷതയില്‍ യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രെട്ടറി ജബ്ബാര്‍ ഉപ്പള, വ്യാപാരി സെക്രെട്ടറി ബി.മുഹമ്മദ് മുഖ്യ അതിഥിയായിരുന്നു. ബഷിര്‍ കനില, മൊയ്ദീന്‍ കുഞ്ഞി, ഹമീദ് ഹൊസങ്കടി സംസാരിച്ചു . ആരിഫ് മച്ചംപാടി സ്വാഗതവും, ഖലീല്‍ ഹൊസങ്കടി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ആരിഫ് മച്ചംപാടി ( പ്രസിഡണ്ട് ), ഖലീല്‍ ഹൊസങ്കടി (സെക്രെട്ടറി) ഉദയ ഷെട്ടി (ട്രഷറര്‍) യാക്കൂബ്, റസാഖ് (വൈസ് പ്രസിഡണ്ട്), രാജേഷ്, റഫീഖ് (ജോയിന്റ് സെക്രട്ടറി), എക്‌സിക്യു്റ്റിവ് അംഗങ്ങളായി മഷൂദ്, റഫീഖ്, റഫീഖ് മുഹമ്മദ്, റഹീം അരിമല, അബ്ദുല്‍ ലത്തീഫ്, സൈനുല്‍ ആബിദ് എന്നിവരെ തെരെഞ്ഞെടുത്തു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment