കാഞ്ഞങ്ങാട്:[www.malabarflash.com] ചെന്നെയില്‍ വെച്ച് നടന്ന ദേശീയ സബ് ജൂനിയര്‍ ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരള ടീം ചാമ്പ്യന്‍മാരായി.
ആറു പേരടങ്ങുന്ന ടീമില്‍ രണ്ടു പേര്‍ തച്ചങ്ങാട് ഗവ.ഹൈസ്കൂള്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥിനികളായ കെ.പൃഥ്യാലക്ഷ്മി, പി.ശ്രീഷ്മ എന്നിവരാണ്. വ്യക്തിഗത ഡബിള്‍സ് മല്‍സരത്തിലും പ്രഥ്യാലക്ഷ്മി ഗോള്‍ഡ്മെഡല്‍ കരസ്ഥമാക്കി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് പൃഥ്യ മെഡല്‍ നേട്ടം കൈവരിക്കുന്നത്.
തച്ചങ്ങാട് പാലത്താടിലെ ശശിധരന്‍-പുഷ്പാവതി ദമ്പതികളുടെ മകളാണ് പൃഥ്യാലക്ഷ്മി. തച്ചങ്ങാടിലെ ശ്രീധരന്‍-രാഗിണി ദമ്പതികളുടെ മകളാണ് ശ്രീഷ്മ. സ്കൂള്‍ കായികാധ്യാപകനായ ബിജു ഇടയിലക്കാടാണ് പരിശീലകന്‍.
തച്ചങ്ങാട് പാലത്താടിലെ ശശിധരന്‍-പുഷ്പാവതി ദമ്പതികളുടെ മകളാണ് പൃഥ്യാലക്ഷ്മി. തച്ചങ്ങാടിലെ ശ്രീധരന്‍-രാഗിണി ദമ്പതികളുടെ മകളാണ് ശ്രീഷ്മ. സ്കൂള്‍ കായികാധ്യാപകനായ ബിജു ഇടയിലക്കാടാണ് പരിശീലകന്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment