വെള്ളരിക്കുണ്ട്:[www.malabarflash.com] രണ്ട് മക്കളെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിക്കുകയും പിന്നീട് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്ത യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട് ചുള്ളി സ്വദേശി സാജു(42)വിനെയാണ് വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുനില്‍ കുമാര്‍, എസ് ഐ കെ രമണന്‍ തുടങ്ങിയവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
മകള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ രണ്ടുപേരും മരിക്കുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടികള്‍ രണ്ടുപേരെയും കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാജുവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷമാണ് സാജു അറസ്റ്റിലാകുന്നത്.
ഭാര്യയുമായി വഴക്കിടുകയും കൈക്ക് വെട്ടുകയും ചെയ്ത സാജു ഭാര്യയെ വീട്ടിലേക്ക് നിര്‍ബന്ധ പൂര്‍വ്വം അയച്ചതിന് ശേഷം ഒരാഴ്ച കഴിഞ്ഞ് സ്വന്തം വീട്ടില്‍ വെച്ച് എട്ടുവയസ്സുകാരനായ മകനെ ഫ്രൂട്ടിയില്‍ വിഷംകലര്‍ത്തി കുടിപ്പിച്ച ശേഷം മുറിയിലാക്കി പൂട്ടിയിടുകയും ആറ് വയസ്സുള്ള മകള്‍ക്ക് വിഷം നല്‍കിയെങ്കിലും സംഭവത്തില്‍ പന്തികേട് തോന്നിയ മകള്‍ സാജുവിന്റെ കൈക്ക് കടിച്ച് കുതറി മാറി തൊട്ടടുത്ത വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. അവര്‍ ഓടി എത്തുമ്പോഴേക്കും സാജു വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
മകള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ രണ്ടുപേരും മരിക്കുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടികള്‍ രണ്ടുപേരെയും കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാജുവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷമാണ് സാജു അറസ്റ്റിലാകുന്നത്.
മൃഗീയ സ്വഭാവമാണ് കുട്ടികളോട് സാജു കാട്ടിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോലീസ് കാവലിലാണ് യുവാവിന്റെ ചികിത്സ നടന്നത്. ആദ്യം കുറച്ച് ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പിന്നീടാണ് വാര്‍ഡിലേക്ക് മാറ്റിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment