Latest News

കാന്‍സര്‍ രോഗിയായ തൊണ്ണൂറുകാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു

കൊല്ലം:[www.malabarflash.com] തൊണ്ണൂറുകാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. അഞ്ച് ദിവസം മുമ്പാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ രണ്ടു മണിയോടെ അയല്‍വാസി അടുക്കള വാതില്‍ തകര്‍ത്ത് അകത്തു കയറുകയും പീഡിപ്പിക്കുകയുമായിരുന്നെന്ന് വൃദ്ധ പറഞ്ഞു.

വായില്‍ തുണി തിരുകിയും കത്തികാട്ടി ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിച്ചതെന്ന് വൃദ്ധ പൊലീസിന് മൊഴി നല്‍കി. കടക്കലില്‍ ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധ കാന്‍സര്‍ രോഗിയുമാണ്.

സംഭവത്തെ കുറിച്ച് ബന്ധുക്കളോട് പറഞ്ഞെങ്കിലും അവര്‍ വിവരം പോലീസിലറിയിച്ചില്ല. പീഡനത്തിരയായ ശേഷം ചികിത്സ പോലും ലഭിക്കാതെ കഴിഞ്ഞ വൃദ്ധയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് റൂറല്‍ എസ്.പി അജിതാ ബീഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

പ്രതിയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. മൊഴിയെടുത്ത ശേഷം വൃദ്ധയെ പോലീസ് കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ സ്വമേധയാ കേസെടുത്തതായി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ റോസക്കുട്ടി അറിയിച്ചു. വൃദ്ധക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കാനും അവര്‍ നിര്‍ദേശം നല്‍കി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.