കൊച്ചി:[www.malabarflash.com] കൊച്ചിയിലെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ പ്രധാന പ്രതിയെ ബംഗളൂരുവില്‍നിന്നു കൊച്ചി പോലീസ് പിടികൂടി. പെണ്‍കുട്ടിയുടെ സഹോദരനും ഇടനിലക്കാരനുമായ കൊല്‍ക്കത്ത ബോംഗാ ജില്ലയിലെ ഠാക്കൂര്‍ നഗര്‍ സ്വദേശി റിപ്പോണ്‍(23)ആണു പിടിയിലായത്. ഇയാളെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കൊച്ചിയിലെത്തിച്ചു.
എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുസമീപം കമ്മട്ടിപാടത്തെ ലോഡ്ജ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തി വന്ന സംഘത്തിലെ അജി ജോണ്‍ എന്നു വിളിക്കുന്ന ജോണി ജോസഫ് (42), റെജി മാത്യു(32), മനീഷ് ലാല്‍(27) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇവര്‍ പിടിയിലായ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് റിപ്പോണ്‍ കൊല്‍ക്കത്തയിലേക്ക് രക്ഷപെടാനൊരുങ്ങുമ്പോഴാണ് പിടിയിലായത്.
നാലു വര്‍ഷമായി ബംഗളൂരുവില്‍ താമസിച്ചു വരുന്ന ഇയാള്‍ കൊച്ചിയിലുള്ള പ്രതികളില്‍നിന്നു വന്‍ തുക പ്രതിഫലം വാങ്ങിയാണ് സഹോദരിയെ വിട്ടുനല്കിയതെന്ന് പോലീസ് പറഞ്ഞു.
കേസില്‍ നേരത്തെ പിടിയിലായ അജി ജോണ്‍ ബംഗളൂരു കേന്ദ്രീകരിച്ച് റിപ്പോണുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്നതായും കൂടുതല്‍ പെണ്‍കുട്ടികള്‍ സംഘത്തിന്റെ വലയില്‍പ്പെട്ടതുമായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

നേരത്തെ അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡിലാണ്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണേ്ടാ എന്നു സംശയമുള്ളതായും ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്നും അന്വേഷണത്തിനു നേതൃത്വം നല്കുന്ന സെന്‍ട്രല്‍ സിഐ എ.അനന്തലാല്‍ പറഞ്ഞു.
കൊച്ചിയില്‍ പ്രതികള്‍ പിടിയിലായ ഉടനെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എംപി ദിനേശിന്റെ നിര്‍ദേശപ്രകാരം ഡിസിപി ഡോ.അരുള്‍ ആര്‍.ബി കൃഷ്ണ, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ലാല്‍ജി എന്നിവരുടെ മേല്‍നോട്ടത്തില്‍ മുളവുകാട് എസ്‌ഐ പി.ആര്‍ സുനു, എസ്‌സിപിഒമാരായ നിജാഫ്, ജയകുമാര്‍, സിപിഒമാരായ രതീഷ്, അനില്‍കുമാര്‍, ജയേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഒന്നാംപ്രതിയെ ബംഗളൂരുവില്‍ നിന്ന് പിടികൂടിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment