Latest News

അന്ധത മുക്ത ഭാരതത്തിനായി സക്ഷമയുടെ കൂട്ട ഓട്ടം

കാഞ്ഞങ്ങാട്:[www.malabarflash.com] ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമ (സമദൃഷ്ടി ക്ഷമത വികാസ് മണ്ഡല്‍) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി കോര്‍ണിയ അന്ധത മുക്തഭാരതം എന്ന ലക്ഷ്യത്തോടെ ജില്ലയിലെ വിവിധ ക്ലബ്ബുകളുടേയും കാഞ്ഞങ്ങാട് അഹല്യ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കാഞ്ഞങ്ങാട് കുന്നുമ്മലില്‍ നിന്ന് പുതിയകോട്ട മാന്തോപ്പ് മൈതാനി വരെ നടത്തിയ കൂട്ട ഓട്ടം ഹൊസ്ദൂര്‍ഗ് സിഐ സുനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

സക്ഷമ ജില്ലാ പ്രസിഡന്റ് ജനാര്‍ദ്ദനന്‍ വെളളിക്കേത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.സുഭാഷ് വിശദീകരണം നടത്തി. കാഞ്ഞങ്ങാട് അഹല്യ ഫൗണ്ടേഷന്‍ ഡോ.മനോഹര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സക്ഷമ ജില്ലാ ജനറല്‍ സെക്രട്ടറി വേണു സ്വാഗതം പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.