Latest News

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവിന് ഉദുമ സ്‌കൂള്‍ എന്‍.എസ്.എസിന്റെ ആദരം

ഉദുമ:[www.malabarflash.com] അധ്യാപക ദിനത്തില്‍ ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി ദേശീയ അധ്യാപക അവാര്‍ഡ് ജേതാവിനെ ആദരിച്ചു.

1986ലെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഉദുമയിലെ കെ.വി. കരുണാകരനെയാണ് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിച്ചത്. അമ്പതോളം കുട്ടികളും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു. 

ആദരവിനോടനുബന്ധിച്ച് കുട്ടികളുമായുളള സംവാദവും നടന്നു. പുതു തലമുറയുടെ നിഷ്‌കളങ്കമായ ചോദ്യങ്ങല്‍ക്ക് അദ്ദേഹം മറുപടി നല്‍കി. 1986 സെപ്തംബര്‍ നാലിന് വൈകുന്നേരം ആകാശവാണിയിലെ പ്രാദേശിക വാര്‍ത്തയിലൂടെ അവാര്‍ഡ് കിട്ടിയത് അറിഞ്ഞപ്പോഴാണ് ജീവിതത്തില്‍ ഏറ്റവും വലിയ സന്തോഷമുണ്ടായതെന്ന് കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനിലെ വിജ്ഞാന്‍ ഭവനില്‍ നിന്നും ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോഴുണ്ടായ സന്തോഷം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
യോഗനടപടികള്‍ മുഴുവനും കുട്ടികള്‍ തന്നെയാണ് നിയന്ത്രിച്ചത്. അഷിത അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍ രജനി സ്വാഗതം പറഞ്ഞു. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ കരുണാകരന്‍ മാസ്റ്ററെ പൊന്നാട അണിയിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍ ഉപഹാരം നല്‍കി. പ്രിന്‍സിപ്പല്‍ കെ.വി അഷറഫ്, കെ. കസ്തൂരി, പി.വി ഭാസ്‌കരന്‍, അധ്യാപകരായ അയ്യപ്പന്‍, പി.വി അഭിരാം, മാധ്യമപ്രവര്‍ത്തകരായ പ്രതിഭാ രാജന്‍, പാലക്കുന്നില്‍ കുട്ടി, അബ്ദുല്ലക്കുഞ്ഞി ഉദുമ, വിജയരാജ് ഉദുമ, നിധിന്‍, ശാരദ ടീച്ചര്‍ പ്രസംഗിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.