ചട്ടഞ്ചാല്‍:[www.malabarflash.com] ഭര്‍തൃമതിയേയും രണ്ട് മക്കളെയും കാണാതായതായി പരാതി. തെക്കില്‍ ചട്ടഞ്ചാല്‍ ഉക്കിലംപാടി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മാവുങ്കാല്‍ ചേലടുക്കത്തെ എം. പ്രമോദിന്റെ ഭാര്യ നിഷ (25), മക്കളായ വിസ്മയ (എട്ട്), നിമിഷ (മൂന്നര) എന്നിവരെയാണ് കാണാതായത്.
നാലിന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
അതിനിടെ തൊട്ടപ്പുറത്തെ ക്വാര്‍േഴ്‌സില്‍ താമസിക്കുന്ന യുവാവിനെയും കാണാതായതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment