Latest News

ബി.ജെ.പി നേതാവ് ആര്‍. ഗണേശ് അന്തരിച്ചു

മേല്‍പ്പറമ്പ്:[www.malabarflash.com] ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗവും കളനാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ കീഴൂരിലെ ആര്‍ ഗണേഷ് (70) ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. 
ചൊവ്വാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ ഉദുമയിലൈ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബി ജെ പി ജില്ലാ കമ്മിറ്റിയംഗം, ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു.
ഭാര്യ : ദേവകി. മക്കള്‍ : പ്രസന്ന പ്രസാദ്, പ്രദീപന്‍. സഹോദരങ്ങള്‍. നന്ദനന്‍, പരേതരായ ഭാര്‍ഗ്ഗവന്‍, ഗിരിജ, ലക്ഷ്മി, രമണി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.