ഭോപ്പാല്‍:[www.malabarflash.com] 1.8 കോടി രൂപ ശമ്പളമുള്ള ജോലി നാസയില്‍ ലഭിച്ചെന്ന് വ്യാജവാര്‍ത്ത നല്‍കി കബളിപ്പിച്ച 20കാരനെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലാണ് സംഭവം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയില്‍ ജോലി ലഭിച്ചെന്ന അവകാശവാദവുമായി എത്തിയ അന്‍സാര്‍ ഖാനെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അടക്കമുള്ളവരുടെ ഒപ്പുകള്‍ ഉപയോഗിച്ച് നിര്‍മിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പ്രതിയില്‍ നിന്ന് കണ്ടെടുത്തു.
12ാം ക്ലാസ് മാത്രം പഠിച്ച യുവാവ് തനിക്ക് നാസയുടെ സ്‌പെയ്‌സ്, ഫുഡ് പ്രോഗ്രാം വിഭാഗത്തില്‍ 1.85 കോടി രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലി ലഭിച്ചതായി അവകാശപ്പെടുകയായിരുന്നു. ഈ മാസം മുതല്‍ ജോലിക്ക് പ്രവേശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
12ാം ക്ലാസ് മാത്രം പഠിച്ച യുവാവ് തനിക്ക് നാസയുടെ സ്‌പെയ്‌സ്, ഫുഡ് പ്രോഗ്രാം വിഭാഗത്തില്‍ 1.85 കോടി രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലി ലഭിച്ചതായി അവകാശപ്പെടുകയായിരുന്നു. ഈ മാസം മുതല്‍ ജോലിക്ക് പ്രവേശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
തുടര്‍ന്ന് ഇയാളുടെ അവകാശവാദം വിശ്വസിച്ച് സ്‌കൂള്‍ അധികൃതരും പ്രാദേശിക സംഘടനകളും നാസ ജോലി ആഘോഷിക്കാനായി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഒരു സമയത്ത് പ്രതിയെ ആദരിക്കാന്‍ എം.എല്‍.എ വരെ എത്തി.
അതിനിടെ യുവാവിന്റെ കഴുത്തില്‍ കണ്ട 'ഐഡന്റിറ്റി കാര്‍ഡ്' മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ശശികാന്ത് ശുക്ലയെ സംശയത്തിലാക്കി. കാര്‍ഡിലെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഒപ്പാണ് സംശയം ബലപ്പെടുത്തിയത്. തുടര്‍ന്ന് യുവാവിന്റെ അവകാശവാദം പരിശോധിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു.
അന്വേഷണം നടത്തിയപ്പോള്‍ പ്രതിയുടെ തട്ടിപ്പ് വ്യക്തമായി. ഇതിനിടെ നാസയിലെ തന്റെ ശമ്പളം ലഭിച്ചാല്‍ തിരിച്ചു നല്‍കാമെന്ന വാഗ്ദാനത്തില്‍ പലരില്‍ നിന്നായി പ്രതി പണം വാങ്ങുകയും ചെയ്തിരുന്നു. പ്രാദേശിക ഫോട്ടോ സ്റ്റുഡിയോയില്‍ വെച്ചാണ് വ്യാജ ഐഡന്റിറ്റി കാര്‍ഡ് നിര്‍മിച്ചത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment