അഹമ്മദാബാദ്:[www.malabarflash.com]പശുക്കളെ കടത്തിയെന്നാരോപിച്ച് ഗുജറാത്തില്‍ ഒരു സംഘം യുവാവിനെ തല്ലിക്കൊന്നു. ഗോ സംരക്ഷകര്‍ ക്രൂരമായി മര്‍ദിച്ച മുഹമ്മദ് അയ്യൂബ് എന്ന 25 കാരനാണ് ദാരുണമായി മരിച്ചത്.
അഹമ്മദാബാദില്‍ ഈ മാസം 13നായിരുന്നു സംഭവം. പശുക്കുട്ടിയെയും കാളക്കുട്ടിയെയും കൊണ്ടുപോകുന്ന വാഹനം അപകടത്തില്‍പെട്ട് പശുക്കുട്ടി ചത്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ വാഹനം പരിശോധിക്കുകയും പശുവിനെ കടത്തുകയാണെന്നാരോപിച്ച് അയ്യൂബിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അയ്യൂബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment