ഹൈദരാബാദ്:[www.malabarflash.com] ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥി മരിച്ചു. ഒന്നാംവര്‍ഷ വിദ്യാര്‍ഥി പ്രവീണ്‍ ആണ് തൂങ്ങി മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച പ്രവീണിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആത്മഹത്യയുടെ കാരണം അറിയില്ലെന്നും ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് മെഹ്ബൂബ് നഗര്‍ ജില്ലക്കാരനും പിന്നാക്ക സമുദായംഗവുമായ പ്രവീണിന് സര്‍വകലാശാലയില്‍ പ്രവേശം ലഭിച്ചത്.
ജനുവരിയില്‍ ദലിത് വിദ്യാര്‍ഥി രോഹിത് വെമുല ഹൈദരാബാദ് സര്‍വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യക്ക് കാരണം ദലിത് പീഡനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വന്‍പ്രതിഷേധ സമരങ്ങളാണ് രാജ്യത്തൊട്ടാകെ അരങ്ങേറിയത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment