നീലേശ്വരം:[www.malabarflash.com] പരിശുദ്ധ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങവേ മക്കയില്‍ മരിച്ചു. ബിരിക്കുളത്തെ മലഞ്ചരക്ക് വ്യാപാരി പടന്നക്കാട് നെഹ്‌റു കോളജിനു സമീപത്തെ ഇ അബ്ദുല്‍ അസീസ് ഹാജി (65)യാണു മരിച്ചത്.
പരേതരായ അപ്പാട്ടില്ലത്ത് അബ്ദുല്ല ഹാജിയുടെയും ഇടക്കാവില്‍ നബീസുമ്മയുടെയും മകനാണ്. ഭാര്യ: ടി.സി സുബൈദ. മക്കള്‍: സജ്‌ന, നിഷാന, സനീര്‍ (അബുദാബി). മരുമക്കള്‍: ഇബ്രാഹിം (തുരുത്തി), മുഹമ്മദ് (ഉദുമ പടിഞ്ഞാര്‍), റംസീന (തൃക്കരിപ്പൂര്‍).
സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, ബീഫാത്തിമ, അബൂബക്കര്‍ (റിട്ട.ഡി.എഫ്.ഒ), ഇ കുഞ്ഞാമി.
ടൗണിലെ മലഞ്ചരക്കു വ്യാപാരിയായ ഇ അബ്ദുല്‍ അസീസ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു ശനിയാഴ്ച ഉച്ചയ്ക്കു രണ്ടുവരെ ബിരിക്കുളത്തു കടകളടച്ചു ഹര്‍ത്താല്‍ ആചരിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment