തിരുവനന്തപുരം: [www.malabarflash.com] തങ്ങള്‍ക്കെതിരെ നിരന്തരം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുന്ന യുവാവിനെ ഒതുക്കാന്‍ രാജ്യസ്‌നേഹം മറയാക്കി സംഘപരിവാര്‍ അനുകൂലികളുടെ ഫോട്ടോഷോപ്പ് ശ്രമം. തിരുവനന്തപുരം സ്വദേശി ഷാഹു അമ്പലത്തിനെതിരെയാണ് ഫോട്ടോഷോപ്പില്‍ പോസ്റ്റ് എഡിറ്റ് ചെയ്ത് രാജ്യദ്രോഹിയായി ചിത്രീകരിക്കാന്‍ ശ്രമം നടന്നത്. പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖ ലംഘിച്ച് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യന്‍ സൈന്യത്തിനെതിരെ പോസ്റ്റിട്ടു എന്ന പ്രചരണമാണ് ഇദ്ദേഹത്തിന്റെ പേരില്‍ നടന്നത്.
'പാക്കിസ്ഥാന് എതിരെ അക്രമം അഴിച്ചുവിടുന്ന ഇന്ത്യന്‍ പട്ടാള ചെറ്റകളേ.. നീയൊക്കെ തീര്‍ന്നടാ.. തീര്‍ന്ന് ഇന്ത്യയില്‍ ജനിച്ചു എന്ന ഒരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ.. അതില്‍ ഞാന്‍ ദുഃഖിക്കുന്നു.. എന്റെ മുസ്ലിം സഹോദരങ്ങളെ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കട്ടേ', എന്ന കുറിപ്പാണ് ഷാഹുവിന്റെ ഫെയ്‌സ്ബുക്ക് ടൈംലൈനില്‍ പോസ്റ്റ് ചെയ്തതാണെന്ന രീതിയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്.
വ്യാഴാഴ്ച രാവിലെ 10.17ന് പോസ്റ്റു ചെയ്തിരിക്കുന്നതായാണ് സ്‌ക്രീന്‍ഷോട്ടിലുള്ളത്. എന്നാല്‍ വ്യാഴാഴ്ച അതേസമയത്ത് ഷാഹു മറ്റൊരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് ഇപ്പോഴഉം അദ്ദേഹത്തിന്റെ വാളില്‍ കാണാന്‍ കഴിയും. ഇതില്‍ കത്രികപണി നടത്തിയാണ് പ്രചരിപ്പിക്കുന്നത്. വ്യാഴാവ്ച ഉച്ചക്ക് 12. മണിയോടെയാണ് കരസേനയുടെ വാര്‍ത്താസമ്മേളനത്തില്‍ മിന്നലാക്രമണത്തെപ്പറ്റി സൈനിക മേധാവി വിവരം പുറത്തുവിടുന്നത്.
ഇതിനു ശേഷമാണ് മിക്ക മാധ്യമങ്ങളിലും ആക്രമണത്തെ പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുവിടുന്നത്. അതേസമയം സൈന്യത്തിനെതിരെ എഴുതി എന്ന തരത്തില്‍ ഷാഹുവിന്റെ പേരില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടിലെ സമയം രാവിലെ 10.17 ആണ്. ഇതാണ് ഫോട്ടോഷോപ്പ് സംശയങ്ങള്‍ ബലപ്പെടുത്തുന്നത്. സംഭവത്തില്‍ ഷാഹുവിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. താന്‍ ഇത്തരത്തിലൊരു കുറിപ്പ് എഴുതിയിട്ടില്ലെന്ന് അറിയിച്ച് ഷാഹുവും രംഗത്തെത്തി.
'രാജ്യത്തിന് വേണ്ടി ജീവിക്കുകയും വേണ്ടിവന്നാല്‍ മരിക്കാനും തെയ്യാറാണ് എന്ന് എന്നെ അറിയേണ്ടവര്‍ക് അറിയാം. കാരണം ഞാന്‍ എന്നും ഒരു ഇന്ത്യക്കാരനാണ്. നിങ്ങള്‍ക്ക് എന്റെ പഴയ പോസ്റ്റുകള്‍ നോക്കിയാല്‍ അത് ബോധ്യപ്പെടും. അതുകൊണ്ടു തന്നെ പറയട്ടെ. സുഹൃത്തുക്കളെ ഈ പോസ്റ്റില്‍ പറയുന്ന പോലെ യുള്ള ഒരു വാക്ക് ഞാന്‍ പറഞ്ഞിട്ടില്ല. എഴുതിയിട്ടില്ല. ആരാണ് എന്റെ പോസ്റ്റ് ഇങ്ങനെ വികൃത മാക്കിയത് എന്ന് അറിയില്ലെന്നും ഷാഹു പ്രതികരിച്ചു. ഇത് ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment