Latest News

സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി വേദനിക്കുന്നവരോടൊപ്പം നിന്ന മാതൃകാ സാരഥി- പി.എസ് ആറ്റക്കോയ തങ്ങള്‍

കാസര്‍കോട്:[www.malabarflash.com] വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ഒപ്പം നിന്ന് ആശ്വാസം ചൊരിഞ്ഞ മാതൃകാ സാരഥിയായിരുന്നി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളെന്ന് എസ് ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പറഞ്ഞു. ജില്ലാ സുന്നി സെന്ററില്‍ എസ്.വൈ.എസ് സംഘടിപ്പിച്ച പൊസോട്ട് തങ്ങള്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിനയവും കര്‍മ കുശലതയും വഴി സര്‍വ്വരുടെയും അംഗീകാരം പിടിച്ചു പറ്റിയ പൊസോട്ട് തങ്ങള്‍ എല്ലാ തലങ്ങളിലുള്ളവര്‍ക്കും മാതൃകയാണ്. എസ്.വൈ.എസിന് ജില്ലാ സംസ്ഥാന തലങ്ങളില്‍ ധീര നേതൃത്വം നല്‍കിയ തങ്ങള്‍ കുറഞ്ഞ കാല ജീവിതം കൊണ്ട് നൂറ്റാണ്ടിന്റെ കര്‍മ സാഫല്യം ചെയ്താണ് വിട്ട് പിരിഞ്ഞത്.
സയ്യിദ് അബ്ദുല്‍ അസീസ് ഹദറൂസി കുമ്പള, സയ്യിദ് അബ്ദുല്‍ കരീം ഹാദി, മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കന്തല്‍ സൂപ്പി മദനി, അശ്രഫ് കരിപ്പൊടി നൗഷാദ് മാസ്റ്റര്‍, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി ജലീല്‍ സഖാഫി മാവിലാടം, ബി.എം അഹ്മദ് മുസ്ലിയാര്‍ കുണിയ, സുലൈമാന്‍ സഖാഫി ദേശാം കുളം, ഹുസൈന്‍ മുട്ടത്തൊടി, ശാഫി സഅദി ശിറിയ, മുഹമ്മദ് സഖാഫി തോക്കെ, മൂസ സഖാഫി കളത്തൂര്‍, എം.പി അബ്ദുല്ല ഫൈസി ഇല്യാസ് കൊറ്റുമ്പ തുടങ്ങിയവര്‍ സംസാരിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.