Latest News

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുള്ളേരിയയിലെ ഡോക്ടര്‍ മരിച്ചു

മുള്ളേരിയ:[www.malabarflash.com] വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. മുള്ളേരിയയിലെ കൃഷ്ണ ക്ലിനിക് ഉടമ ഡോക്ടര്‍ വാസുമനെ കേശവഭട്ടാ(87)ണ് മരിച്ചത്.

ഏപ്രില്‍ 22ന് വാസുമനെ ഭട്ട് സഞ്ചരിച്ച കാര്‍ മംഗലാപുരത്ത് വെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ വാസുമനെ ഭട്ട് മംഗലാപുരത്തും തുടര്‍ന്ന് കാസര്‍കോട്ടെയും സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ചാണ് മരിച്ചത്. 

ഭാര്യ: പരേതയായ സരസ്വതി. മക്കള്‍: ഡോ. വി.വി രമണ (മുള്ളേരിയ കൃഷ്ണ ക്ലിനിക്), സുമതി, ഗംഗാപ്രസന്ന. മരുമക്കള്‍: ഡോ. കലാവതി, രാമകൃഷ്ണ, കൃഷ്ണഭട്ട്. സഹോദരന്‍: സുബ്രഹ്മണ്യഭട്ട്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.