Latest News

വേക്കപ്പ് ബുറൈദ ഘടകം മെമ്പര്‍ഷിപ്പ് ക്യാമ്പയിനും കുടുംബമേളയും 15 ന്

ജിദ്ദ:[www.malabarflash.com]വേക്കപ്പ് ബുറൈദ ഘടകം സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് കാംപയിനും കുടുംബ മേളയും ഈ വരുന്ന സെപ്റ്റംബർ 15ന് വ്യാഴാഴ്ച ബുറൈദ അൽ ഹയാത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ജൂബിലി ഓഡിറ്റോറിയം കേരള മാർക്കറ്റിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ബന്ധപ്പെട്ടവർ വ്യക്തമാക്കി.

രൂപീകരണ വേളയിൽ തന്നെ വേക്കപ്പിന്റെ ആശയങ്ങളെ നെഞ്ചോടു ചേർത്ത ഒരു വലിയ വിഭാഗം കാസർകോടൻ പ്രവാസികൾ തിങ്ങിപ്പാർക്കുന്നിടമാണ് സൗദി അൽ ഖസീം പ്രവിശ്യയുടെ തലസ്ഥാനമായ ബുറൈദ .വിശുദ്ധ മദീനയിൽ നിന്നും ഏതാനും കാതം അകലെയായി സ്ഥിതി ചെയ്യുന്ന ബുറൈദ മേഖലയിൽ നിന്ന് തന്നെയാകട്ടെ ആദ്യത്തെ മെമ്പർഷിപ്പ് കാംപയിൻ എന്ന് ഭരണസമിതി ഐക്യകണ്ഠേന പാസാക്കുകയായിരുന്നു.

ഇളം കുരുന്നുകളിൽ രാജ്യ സ്നേഹം വളർത്തുക, പരസ്പര സഹകരണം ഊട്ടിയുറപ്പിക്കുക ,വിശാല മനസ്കത വിഭാവനം ചെയ്യുക. അവരിലെ സർഗവാസന പരിപോഷിപ്പിക്കുക ,സമൂഹത്തോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കാൻ പ്രേരിപ്പിക്കുക ,അശരണാരുടെ കണ്ണീരൊപ്പുന്നതിൽ ഔത്സുക്യം ഉളവാക്കുക ,പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടുമുള്ള കടമകളും കടപ്പാടുകളും ബോധ്യപ്പെടുത്തുക എന്നിവയൊക്കെയാണ് കുട്ടികളിലൂടെ കുടുംബ സദസ്സ് ലക്ഷ്യമിടുന്നത് .
ഗൃഹാതുരത്വത്തിന്റെ നഷ്ടവസന്തങ്ങളും പേറി ജീവിക്കുന്ന മുതിർന്നവർക്കാണെങ്കിൽ യാന്തിക ജീവിതത്തിന്റെ വീർപ്പുമുട്ടലുകളിൽ നിന്നും പുറത്ത് കടക്കാനുള്ള വലിയൊരു വാതായനം തുറക്കുകയാണ് വേക്കപ്പ്. പുറത്ത്, ദു:ഖഭാരങ്ങളന്യോന്യം ഇറക്കി വെയ്ക്കുവാനുള അത്താണിയാവുകയാണ് വേക്കപ്പ് '
പ്രവാസത്തിന്റെ പിടിവള്ളികൾ അറുത്തു മാറ്റപ്പെട്ടാൽ ,തനിച്ചാവാതിരിക്കാൻ ഇപ്പോൾ തന്നെ എന്തെങ്കിലും കരുതി വെയ്ക്കുക എന്നതാണ് വേ ക്കപ്പ് മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആശയം. നിത്യവൃത്തിക്കായി പെടാപാടു പെടുന്ന എക്സ് പ്രവാസികളാൽ മുഖരിതമാണ് ഇന്നു ള്ള വയോജന ഭൂമിക .

ഇരുനൂറ് ദിർഹ മോ തത്തുല്യ ഇതര കറൻസികളോ ആണ് വേ ക്കപ്പിന്റെ മെമ്പർഷിപ്പ് തുക. ആദ്യ പാദത്തിൽ 300 പേർക്കാണ് മെമ്പർഷിപ്പ് . കാലക്രമത്തിൽ അംഗത്വ ബലവും തുകയും വർധിപ്പിക്കും. ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും അംഗങ്ങൾക്ക് തുല്യമായി വീതിയ്ക്കും. അവരിൽ നിന്നും ചെറുകിട സംരംഭങ്ങൾക്ക് മുതൽമുടക്കുന്നവർക്ക് ലാഭത്തിന്റെ 70 ശതമാനം വീതിച്ച് നൽകും. 20 ശതമാനം നടത്തിപ്പുകാർക്കുള്ള ലാഭമാണ്. 10 ശതമാനം വേക്കപ്പിന്റെ ചാരിറ്റബിൾ ട്രസ്റ്റിലേക്ക് നീക്കി വെയ്ക്കും.

ടി.എ മുഹമ്മദ് തൈവളപ്പ്, സലാം ചൗക്കി, ഇഖ്ബാൽ നെല്ലിക്കുന്ന്, കോപ്പ മുഹമ്മദ്, ഇക്രിമത്ത് കട്ടക്കാൽ, ലെത്തി ഫ് ചേരങ്കൈ, സമീർ എടനീർ, മുനീർ കുവൈത്ത്, ശഫീഖ് അണങ്കൂർ, ഉസ്മാൻ കാഞ്ഞങ്ങാട് തുടങ്ങിയവർ പ്രസ് മീറ്റിൽ പങ്കെടുത്തു.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.