Latest News

ബേക്കലില്‍ മത്സ്യ തൊഴിലാളി തോണിയില്‍ കുഴഞ്ഞുവീണ് മരിച്ചു

ഉദുമ:[www.malabarflash.com] മത്സ്യബന്ധനത്തിടയില്‍ തോണിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബേക്കല്‍ ബീച്ച് റോഡിന് സമീപത്തെ വേലിപുറം വീട്ടിലെ കുമാരനാ (40)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം.

തോണിയില്‍ കുഴഞ്ഞുവീണ് കുമാരനെ ഉടന്‍ സുഹൃത്തുക്കള്‍ കരക്കത്തിച്ച് ആശുപത്രിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 

കമ്മാടത്തുവിന്റെയും പരേതനായ രാമന്റെയും മകനാണ്. ഭാര്യ: അനിത. മക്കള്‍: ശ്രീരാഗ്, അനുരാഗ്,ശ്രീനന്ദ. സഹോദരങ്ങള്‍: സുഗന്ധി, രാജേഷ്, രാജേന്ദ്രന്‍.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.