തലശ്ശേരി:[www.malabarflash.com] സഹപാഠിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ പോസ്‌കോ നിയമപ്രകാരം ധര്‍മ്മടം പോലീസ് കേസെടുത്തു. ഐ ടി ആക്ട് 11, 12 ഐ പി സി 354, 66 67 (ബി) വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ്.
സ്‌കൂള്‍ പഠനത്തിനിടയില്‍ പ്രണയത്തിലായ വിദ്യാര്‍ത്ഥി പെണ്‍കുട്ടിയുടെ വീട്ടിലെ സന്ദര്‍ശകനായി മാറി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോട്ടോ തരപ്പെടുത്തുകയും ചെയ്തു. അടുത്ത കാലത്തായി പെണ്‍കുട്ടിയുമായി അകന്ന വിദ്യാര്‍ത്ഥി പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ വാട്‌സ് അപ്പിലും ഫെയ്‌സ് ബുക്കിലും മറ്റും പോസ്റ്റ് ചെയ്തുവത്രെ. ഇത് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ് പരാതിയുമായി പോലീസിലെത്തിയത്.

തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ പരാതിക്കാധാരമായ ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് തലശ്ശേരി സി ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥി കസ്റ്റഡിയിലായതും. 2012 ല്‍ പാസാക്കിയ പുതിയ നിയമമാണ് പോസ്‌കോ.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment