Latest News

മൃതദേഹത്തിന്റെ കഴുത്തില്‍ കയര്‍ കെട്ടി പോലീസുകാര്‍ വലിച്ചിഴച്ചത് വിവാദമാവുന്നു

വൈശാലി:[www.malabarflash.com] നദിയില്‍ നിന്നെടുത്ത മൃതദേഹത്തിന്റെ കഴുത്തില്‍ കയര്‍ കെട്ടി പോലീസുകാര്‍ വലിച്ചിഴച്ചത് വിവാദമാവുന്നു. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം.

ഗംഗാനദിയില്‍ മൃതദേഹം ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. തുടര്‍ന്ന് മൃതദേഹം നീക്കം ചെയ്യാനായി കഴുത്തില്‍ കയറിട്ട് നൂറ് മീറ്ററോളമാണ് മൃതദേഹം പോലീസ് വലിച്ചു കൊണ്ടുപോയത്.

നിരവധി പേര്‍ നോക്കി നില്‍ക്കവേയായിരുന്നു പോലീസുകാരുടെ മൃതദേഹത്തോടുള്ള ഈ അനാദരവ്. പക്ഷേ ഒരാള്‍ പോലും ഇതിനെതിരെ പ്രതികരിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൃതദേഹം കെട്ടിവലിക്കുന്നതിടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായിട്ടുണ്ട്. സംഭവത്തില്‍ രണ്ടു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.