Latest News

പെരുമ്പാമ്പിനൊപ്പം ചേര്‍ന്ന് നിന്ന് സെല്‍ഫി; അവസാനം യുവാവിന് സംഭവിച്ചത്: വീഡിയോ


ജയ്പൂര്‍: [www.malabarflash.com] സെല്‍ഫി ഭ്രമം അമിതമാക്കുന്നത് യുവ തലമുറയെ പല അപകടങ്ങളിലേക്കും കൊണ്ട് ചേന്ന് എത്തിക്കുകയാണ്. മറ്റുളവരെ അത്ഭുതപ്പെടുത്തുന്ന സെല്‍ഫി എടുക്കാന്‍ ശ്രമിച്ച് മരണം വരിക്കുന്നവരും ചില്ലറയല്ല. പാര്‍ക്കിലും ജീച്ചിലും മൃഗശാലയിലും എല്ലാം സെല്‍ഫി തന്നെ സെല്‍ഫി. പെരുമ്പാമ്പിനൊപ്പം സെല്‍ഫിയെടുക്കാന്‍ ഒരുങ്ങിയ യുവാവിന് കിടിയത് പാമ്പിന് കടി. രാജസ്ഥാനിലെ മൗണ്ട് അബു ജില്ലയിലാണ് സംഭവം.
ഒരു ഹോട്ടലില്‍ കയറിക്കൂടിയ പെരുമ്പാമ്പിനെ വനംവകുപ്പ് വിഭാഗം പിടികൂടി. നാല് പേര്‍ ചേര്‍ന്ന് പാമ്പിനെ കൊണ്ടുപോകുന്നതിനിടെ യുവാവ് പാമ്പിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് ആക്രമിക്കുകയായിരുന്നു. ദൂരെ നിന്നുള്ള സെല്‍ഫിയില്‍ തൃപ്തനാവാതെ വീണ്ടും പാമ്പിന്റെ അടുത്ത് പോയി സെല്‍ഫി എടുത്തതാണ് യുവാവനെ അപകടത്തിലാക്കിയത്.
പാമ്പുമായി പാറക്കെട്ടുകള്‍ ഇറങ്ങി വരികയായിരുന്ന സംഘത്തില്‍ നിന്നും കുറച്ചു ദൂരം മാറി നിന്ന് യുവാവ് ആദ്യം സെല്‍ഫിയെടുത്തു. സെല്‍ഫിക്ക് വ്യക്തതയില്ല എന്നു തോന്നിയ യുവാവ് പാമ്പിനോട് കുറച്ചുകൂടി അടുത്തു നിന്ന് ഫോട്ടോയെടുത്തു. ഈ സമയം പാമ്പ് യുവാവിന്റെ നെഞ്ചില്‍ കടിക്കുകയായിരുന്നു. യുവാവ് വെട്ടിത്തിരിഞ്ഞു മാറിയതോടെ കാര്യമായി പരിക്കേറ്റില്ല. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

വീഡിയോ കാണാം:

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.