Latest News

കെ.ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ്

തൃപ്പൂണിത്തുറ:[www.malabarflash.com] മുന്‍ മന്ത്രി കെ.ബാബുവിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.

പുലര്‍ച്ചെ മുതല്‍ ആറ് കേന്ദ്രങ്ങളിലായി റെയ്ഡ് നടക്കുന്നത്. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വസതിയിലും അദ്ദേഹത്തിന്റെ സന്തതസഹചാരികളായ രണ്ട് പേരുടെ കുമ്പളത്തെയും പനങ്ങാട്ടെയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

ഇതോടൊപ്പം ബാബുവിന്റെ രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചവരുടെ പാലാരിവട്ടത്തേയും തൊടുപുഴയിലേയും വീടുകളിലും റെയ്ഡ് നടക്കുന്നതായാണ് വിവരം. വിജിലന്‍സിന്റെ അഞ്ച് യൂണിറ്റിലെ 

ഉദ്യോഗസ്ഥരാണ് പുലര്‍ച്ചെ മുതല്‍ തുടങ്ങിയ റെയ്ഡില്‍ പങ്കെടുക്കുന്നത്. റെയ്ഡ് മുന്നോടിയായി ബാബുവിന്റെ സ്വത്തുവകകളെ സംബന്ധിച്ച് വിജിലന്‍സ് ചില പരിശോധനകള്‍ നടത്തിയിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ ഭാഗമായാണ് റെയ്ഡ്.

കുമ്പളം സ്വദേശിയായ ബാബുവിന്റെ സുഹൃത്തായ ഒരാളുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്‌.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.