മഞ്ചേശ്വരം:[www.malabarflash.com] അസുഖം മൂലം മന്ത്രവാദിയുടെ അടുത്ത് ചികിത്സ തേടിയ കുട്ടി മരിച്ചു. മന്ത്രവാദിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പളയില്‍ പൂ വില്‍പ്പനക്കാരനായ പച്ചിലംപാറ സ്വദേശിയുടെ രണ്ടര വയസ്സുള്ള കുട്ടിയാണ് മരിച്ചത്.
മടിക്കൈ സ്വദേശിയും പൈവളിഗെയില്‍ താമസക്കാരനുമായ മന്ത്രവാദിയെയാണ് പോലീസ് ചോദ്യം ചെയ്തു വരുന്നത്. ഇയാളുടെ സഹായിയും പോലീസിന്റെ പിടിയിലായിട്ടുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പൂ വില്‍പ്പനക്കാരന്‍ മന്ത്രവാദിയെ പരിചയപ്പെടുന്നത്. താങ്കള്‍ക്ക് ദോഷബാധയുണ്ടെന്നും അത് കുട്ടിയെ ബാധിക്കാനിടയുണ്ടെന്നും ഇതിന് പരിഹാരപ്രതിവിധി പറഞ്ഞ് തരാമെന്നും പറഞ്ഞ് പലപ്പോഴായി അഞ്ചു ലക്ഷം രൂപയോളം മന്ത്രവാദി കൈക്കലാക്കിയിരുന്നുവത്രെ. ഇതിനിടക്ക് പൂ വില്‍പ്പനക്കാരന്റെ രണ്ട് മക്കളില്‍ ഒരു കുട്ടിക്ക് അസുഖം മൂര്‍ച്ഛിച്ചു. മംഗലാപുരത്തെ ആസ്പത്രിയില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വീണ്ടും ഇതേ മന്ത്രവാദിയുടെ അടുക്കല്‍ എത്തുകയായിരുന്നുവത്രെ.
കുറച്ച് ദിവസത്തേക്ക് രോഗശമനമുണ്ടായെങ്കിലും അസുഖം വീണ്ടും മൂര്‍ച്ഛിച്ചു. വീണ്ടും ആസ്പത്രിയില്‍ ചികിത്സ തേടിയെങ്കിലും കഴിഞ്ഞ ഞായറാഴ്ച കുട്ടി മരിക്കുകയായിരുന്നു.
രോഷാകുലരായ നാട്ടുകാര്‍ സംഘടിച്ചാണ് മന്ത്രവാദിയേയും സഹായിയേയും പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment