ഉദുമ: തുളുനാട് ബഹ്റൈന്‍ കബഡി ഫെസ്റ്റ് 2019ന്റെ ഭാഗമായി ബഹ്റൈന്‍ കബഡി അസോസിയേഷനും ഇന്ത്യന്‍ ക്ലബും സംയുക്തമായി ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഓള്‍ ഇന്ത്യ കബഡി ടൂര്‍ണമെന്റില്‍ തുളുനാട് കാസര്‍കോട് ജേതാക്കളായി.[www.malabarflash.com]
ഫൈനല്‍ മത്സരത്തില്‍ കന്യാകുമാരി ബോയ്‌സ് നേടിയ 12പോയിന്റുകള്‍ക്കെതിരെ 18പോയിന്റ് നേടിയാണ് തുളുനാട് കാസര്‍കോട് ജേതാക്കളായത്.
ബഹ്റൈന്‍ ബ്രദേഴ്സ് മൂന്നും തമിഴ് ബോയ്‌സ് നാലും സ്ഥാനവും കരസ്ഥമാക്കി. ടിസ്‌ക, മംഗ്ലൂര്‍ ബോയ്‌സ്, റിഫാ റൈഡേഴ്സ്, തമിഴന്ത എന്നിങ്ങനെ എട്ട് ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു.
തുളുനാട് കാസര്‍കോടിലെ ശ്രീനാഥിനെ ബെസ്‌ററ് റൈഡറായും, ക്യാച്ചറായി ഇതേ ടീമിലെ മണിയേയും, ഓള്‍ റൗണ്ടറായി കന്യാകുമാരി ബോയ്‌സിലെ പ്രശാന്തിനേയും, എമര്‍ജിങ് പ്ലെയറായി ബഹ്റൈന്‍ ബ്രദേഴ്സിലെ ഹിഷാമിനെയും തെരഞ്ഞടുത്തു.
ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബ് പ്രസിഡന്റ് സ്റ്റാലിന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി എം ജെ ജോബ് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
No comments:
Post a Comment